തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തു​മ്പ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ ആ​ൽ​ബി (42) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു വ​ള്ളം മ​റി​ഞ്ഞ് സെ​ബാ​സ്റ്റ്യ​നെ കാ​ണാ​താ​യ​ത്. ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. അ​ഞ്ചു​പേ​രാ​യി​രു​ന്നു വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ലു​പേ​ര്‍ നീ​ന്തി ക​ര​ക​യ​റി.

കോ​സ്റ്റ​ൽ പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഇ​ന്ന് രാ​വി​ലെ തു​ന്പ രാ​ജീ​വ് ഗാ​ന്ധി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​യു​ക​യാ​യി​രു​ന്നു.