ന്യൂ​ഡ​ൽ​ഹി : മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷി​ത​മെ​ന്ന വി​ധി റ​ദ്ദാ​ക്ക​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി. 2006, 2014 വ​ർ​ഷ​ങ്ങ​ളി​ലെ വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കേ​ര​ള​ത്തി​ന് ഡാ​മി​ൽ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ മാ​ത്യു നെ​ടും​മ്പാ​റ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. മു​ൻ​ക്കാ​ല വി​ധി​ക​ൾ നി​യ​മ​പ​ര​മാ​യി തെ​റ്റെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വാ​ദം ഉ​യ​ർ​ത്തു​ന്നു. വ​യ​നാ​ട് ദു​ര​ന്തം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ൽ ത​മി​ഴ്‌​നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നിയ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് മ​ധു​ര റീ​ജ​ണ​ല്‍ ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്. ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന