മോഹൻലാലിനെതിരെ അധിക്ഷേപം; "ചെകുത്താൻ'അജുവിന് ജാമ്യം
Friday, August 9, 2024 11:56 PM IST
തിരുവല്ല: നടനും ലഫ്റ്റനന്റ് കേണലുമായ മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചതിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ "ചെകുത്താൻ'അജുവിന് ജാമ്യം. തിരുവല്ല പോലീസാണ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
നേരത്തെ യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.
ചെകുത്താന് എന്ന പേരിലാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും അജു അലക്സ് വീഡിയോകള്‍ ചെയ്യുന്നത്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു