മനീഷ് സിസോദിയ ജയിലിൽ നിന്ന് പുറത്തിറങ്ങി; വമ്പൻ സ്വീകരണം ഒരുക്കി ആപ്പ്
Friday, August 9, 2024 9:59 PM IST
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 17 മാസത്തിനുശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി. സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്റ്റ്.
വെള്ളിയാഴ്ച വൈകുന്നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസോദിയായെ സ്വീകരിക്കാൻ എഎപി പ്രവര്‍ത്തകരും നേതാക്കളും എത്തിയിരുന്നു. ജാമ്യ തുകയായി രണ്ടു ലക്ഷം രൂപ കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
വിചാരണ തുടങ്ങാത്തത്തിന്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസോദിയ നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും.