ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ക​മ്പ​നം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പ്ര​ക​മ്പ​ന​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി സി​സ്മോ​ള​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഭൂ​ച​ല​ന​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും ഭൂ​ക​മ്പം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ഷ​ന​ല്‍ സീ​സ്മോ​ള​ജി സെ​ന്‍റ​ര്‍ വാ​ര്‍​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ലെ മ​റ്റു ജി​ല്ല​ക​ളി​ലോ ഉ​ണ്ടാ​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന പ്ര​ക​മ്പ​നം ഉ​രു​ള്‍​പൊ​ട്ട​ലി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഭൂ​മി പാ​ളി​ക​ളു​ടെ നീ​ക്ക​മാ​ണെ​ന്നും സെ​ന്‍റ​ര്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഭൂ​മി പാ​ളി​ക​ളു​ടെ നീ​ക്ക​ത്തി​നി​ട​യി​ല്‍ കു​ലു​ക്ക​വും ശ​ബ്ദ​വും ഉ​ണ്ടാ​കു​മെ​ന്നും ഇ​ത് സ്വ​ഭാ​വി​ക​മാ​ണെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ സ്ഥാ​പി​ച്ച ഭൂ​ക​മ്പ​മാ​പി​നി​യി​ലെ​വി​ടെ​യും ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 24മ​ണി​ക്കൂ​റും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.