ക​ൽ​പ​റ്റ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലാ​ണ് കേ​ര​ള​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഉ​രു​ൾ​പൊ​ട്ട​ലോ മ​ണ്ണി​ടി​ച്ചി​ലോ മാ​ത്ര​മ​ല്ല, നി​ര​വ​ധി പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. കേ​ര​ളം മൊ​ത്തം അ​പ​ക​ട​ക​ര​മാ​യ സോ​ണി​ലാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ൻ.

ഏ​ത് വ​ലി​യ വി​ക​സ​ന​പ​ദ്ധ​തി വ​ന്നാ​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ അ​പ​ക​ടം മ​ന​സി​ലാ​ക്കി ന​യ​രൂ​പീ​ക​ര​ണം ന​ട​ത്ത​ണം. ഈ ​ഒ​റ്റ കാ​ര്യ​ത്തി​ലാ​ണ് കെ-​റെ​യി​ലി​നെ എ​തി​ർ​ത്ത​തെ​ന്നും പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം പോ​ലും ന​ട​ത്താ​തെ അ​ത്ത​രം പ​ദ്ധ​തി​ക​ളി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യു​ന്ന സ്ഥി​തി​യി​ല​ല്ല കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സ​ർ​ക്കാ​ർ കാ​ണാ​തെ പോ​കു​ന്നു​വെ​ന്നും അ​ത് പാ​ടി​ല്ലെ​ന്നും വ​യ​നാ​ട് ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​ൻ​പ് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​തി​നോ​ടെ​ല്ലാം സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.