തി​രു​വ​ല്ല: ന​ട​നും ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലു​മാ​യ മോ​ഹ​ൻ​ലാ​ൽ പ​ട്ടാ​ള യൂ​ണി​ഫോ​മി​ൽ വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ച​തി​നെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല മ​ഞ്ഞാ​ടി ആ​മ​ല്ലൂ​ർ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ അ​ജു അ​ല​ക്സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ൻ സി​ദ്ദി​ഖ് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ണ് തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ​യ​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട മോ​ഹ​ൻ​ലാ​ലി​നെ അ​ധി​ക്ഷേ​പി​ച്ച് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ അ​ജു അ​ല​ക്സ് ഇ​ട്ട വി​ഡി​യോ​ക​ൾ ആ​ണ് കേ​സി​ന് ആ​ധാ​രം.

മോ​ഹ​ൻ​ലാ​ലി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നും താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​രി​ൽ വി​ദ്വേ​ഷം ജ​നി​പ്പി​ച്ച് സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്ക​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടും കൂ​ടി അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.