പത്തനംതിട്ടയിൽ യുവാവിന് വെട്ടേറ്റു
Friday, August 9, 2024 6:30 AM IST
പത്തനംതിട്ട: കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു. കൊടുമൺ സ്വദേശി ദീപക്കിനാണ് വെട്ടേറ്റത്.
പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപക്ക് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സാക്ഷിപറഞ്ഞിരുന്നു.
ഇതാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.