ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽ വെ​ടി​വെ​യ്പ് ഉ​ണ്ടാ​യി എ​ന്ന വാ​ർ​ത്ത അ‌​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ അ‌​ടി​പി​ടി മാ​ത്ര​മാ​ണ് ഉ​ണ്ടാ‌​യ​തെ​ന്നും പോ​ലീ​സ്.

സ്കൂ​ളി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഒ​രു വി​ദ്യാ​ർ​ഥി എ​യ​ർ​ഗ​ൺ ഉ​പ‌​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്ന് എ​യ​ർ​ഗ​ൺ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​യ​ർ​ഗ​ണ്ണി​നൊ​പ്പം ക​ത്തി​യു​മാ​ണ് വി​ദ്യാ​ർ​ഥി സ്കൂ​ളി​ലെ​ത്തി​യ​തെ​ന്ന് അ​ധ്യാ​പ​ക​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സ്കൂ​ൾ​വ​ള​പ്പി​ൽ വെ​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ടി​പി​ടി​യി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി.