തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന മാ​ർ​ക്ക് ഇ​നി അ​റി​യാ​നാ​വും. ഫ​ലം​വ​ന്ന് മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ർ​ക്ക് വി​വ​രം ല​ഭി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

പ​രീ​ക്ഷാ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ 500 രൂ​പ​യു​ടെ ഡി​ഡി സ​ഹി​തം പ​രീ​ക്ഷാ ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. മാ​ർ​ക്ക് വി​വ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ക്കാ​രി​നെ സ​മീ​പ​ച്ച​തോ‌​ടെ‌​യാ​ണ് പു​തി‌​യ നീ​ക്കം.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും തു​ട​ർ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ർ​ക്ക് വി​വ​രം ല​ഭ്യ​മാ​ക്ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം.