ധാ​ക്ക: നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ന​യി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും. യൂ​നു​സ് ന​യി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ 15 അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ വാ​ഖ​ർ ഉ​സ് സ​മാ​ൻ അ​റി​യി​ച്ചു.

രാ​ത്രി എ​ട്ടി​നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. മു​ഹ​മ്മ​ദ് യൂ​നു​സി​നെ ഇ​ട​ക്കാ​ല സ​ര്‍​ക്കാ​രി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​ക്ക​ണ​മെ​ന്ന് പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ൾ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​ഹ​ബു​ദീ​ൻ ആ​ണ് മു​ഹ​മ്മ​ദ് യൂ​നു​സി​നെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ ത​ല​വ​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സം​വ​ര​ണ​വി​രു​ദ്ധ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഷെ​യ്ഖ് ഹ​സീ​ന പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​തോടെ​യാ​ണ് ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്.