ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​ന്നി​വാ​സ് ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് കോ​ട്വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് രോ​ഹി​ത് ദു​ബെ പ​റ​ഞ്ഞു.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ജാ​ൻ​വേ​ദ് (45), മ​ക​ൻ ക​മ​ർ സിം​ഗ് (25), സ​ഹോ​ദ​ര​ൻ താ​ക്കൂ​ർ​ലാ​ൽ (55) എ​ന്നി​വ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം വാ​ൻ ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.