അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
Thursday, August 8, 2024 4:09 AM IST
ന്യൂഡൽഹി: അഞ്ച് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും മർദിച്ച് കൊലപ്പെടുത്തുകയും ചെയ്ത യുവാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017ൽ നടന്ന സംഭവത്തിൽ ഡൽഹി കോടതിയാണ് 25കാരനെ ശിക്ഷിച്ചത്.
സംഭവസമയം പ്രതി പ്രായപൂർത്തിയായിരുന്നില്ല. അഡീഷണൽ സെഷൻസ് ജഡ്ജി അമിത് സഹ്രാവത്ത് ആണ് വിധി പറഞ്ഞത്. പീഡനം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതി 10,000 രൂപ പിഴയൊടുക്കണമെന്നും കോടതി നിർദേശിച്ചു.