പു​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ ന​ഗ​ര​ത്തി​ൽ 26 ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെ​ടെ 66 സി​ക വൈ​റ​സ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ. ജൂ​ൺ മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

ഇ​വ​രി​ൽ നാ​ലു പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രി​ച്ച​വ​ർ 68നും 78​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു.

വൈ​റ​സ് ബാ​ധ​യ​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്നും മോ​ശ​മാ​യ ആ​രോ​ഗ്യ​സാ​ഹ​ച​ര്യ​മാ​ണു മ​ര​ണ​ത്തി​ലേ​ക്കെ​ത്തി​ച്ച​തെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.