തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ഭാ​ര്യാ​മാ​താ​വി​നെ യു​വാ​വ് ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​രി​ച്ച​യി​ല്‍ രേ​ണു​ക അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി​യാ​യ പ്രീ​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രീ​ത​യു​ടെ ഭ​ര്‍​ത്താ​വ് ബാ​ബു​വി​നും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ മ​രു​മ​ക​ന്‍ അ​നി​ല്‍ കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​നി​ല്‍ കു​മാ​റും ഭാ​ര്യ​യു​മാ​യി വി​വാ​ഹ മോ​ച​ന​ക്കേ​സ് ന​ട​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ന് ​ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പ്രീ​ത​യെ ആ​ശു​പ്ര​ത്രി​യി​ല്‍ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബാ​ബു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.