ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ൻ രാ​ഹു​ൽ ആ​ന​ന്ദ​യു​ടെ വീ​ടി​ന് ക​ലാ​പ​കാ​രി​ക​ൾ തീ​യി​ട്ടു. ധാ​ക്ക​യി​ലെ ധ​ൻ​മോ​ണ്ടി 32-ൽ ​സ്ഥി​തി ചെ​യ്യു​ന്ന വ​സ​തി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ ഇ​ര​ച്ചെ​ത്തി​യ​ത്. പി​ന്നാ​ലെ വീ​ട് കൊ​ള്ള​യ​ടി​ക്കു​ക​യും വീ​ട് അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​സ​മ​യം, ആ​ന​ന്ദ​യും ഭാ​ര്യ​യും മ​ക​നും വീ​ട്ടി​ലി​ല്ലാ​യി​രു​ന്ന​തി​നാ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ വി​ല​പി​ടി​പ്പു​ള്ള പ​ല വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കൈ ​കൊ​ണ്ട് നി​ർ​മി​ച്ച 3000-ത്തി​ല​ധി​കം സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് മു​ഴു​വ​നും ക​ലാ​പ​കാ​രി​ക​ൾ ക​ത്തി​ച്ച് ന​ശി​പ്പി​ച്ചു.

ഗേ​റ്റ് ത​ക​ർ​ത്താ​ണ് അ​ക്ര​മി​ക​ൾ വീ​ടി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് വാ​തി​ലു​ക​ൾ കു​ത്തി തു​റ​ന്നു. പി​ന്ന​ലെ ഫ​ർ​ണി​ച്ച​റു​ക​ളും ക​ണ്ണാ​ടി​ക​ളും ഉ​ൾ​പ്പ​ടെ വി​ല​പി​ടി​പ്പു​ള്ള എ​ല്ലാം ക​വ​ർ​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ബ​ന്ധു പ​റ​ഞ്ഞു. ഗാ​ന​ര​ച​യി​താ​വും ഗാ​യ​ക​നു​മാ​യ രാ​ഹു​ൽ ആ​ന​ന്ദ ധാ​ക്ക​യി​ൽ ജോ​ല​ർ ഗാ​ന് എ​ന്ന പേ​രി​ൽ ബാ​ൻ​ഡ് ന​ട​ത്തു​ക​യാ​ണ്.