ജാ​ജ്പൂ​ർ: ഒ​ഡീ​ഷ​യി​ൽ വി​ദ്യാ​ർ​ഥി വി​ഷം കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി. ജാ​ജ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ശി​ഷ് കു​മാ​ർ പാ​ണ്ഡ(17)​യാ​ണ് മ​രി​ച്ച​ത്.

സ്കൂ​ളി​ൽ നി​ന്നു​ണ്ടാ​യ മാ​ന​സി​ക​പീ​ഡ​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഹോ​സ്റ്റ​ൽ മു​റി​യി​ൽ ഒ​ന്നി​ച്ച് താ​മ​സി​ച്ച മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ആ​ശി​ഷ് മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ പേ​രി​ൽ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ത​ന്‍റെ മ​ക​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പി​താ​വ് ബ​ങ്ക ബി​ഹാ​രി പാ​ണ്ഡ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.