വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെമോക്രാറ്റിക് പാ​ർ​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി ടിം ​വാ​ൾ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ക​മ​ല ഹാ​രി​സാ​ണ് ടിം ​വാ​ൾ​സ് ആ​യി​രി​ക്കും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് പ്ര​ചാര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഏ​ഴ് നി​ർ​ണാ​യ​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ച​ര​ണ പ​ര്യ​ട​ന​വും ന​ട​ത്തും എ​ന്നാ​ണ് വി​വ​രം.

നി​ല​വി​ൽ മി​ന​സോ​ട്ട ഗ​വ​ർ​ണ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ടിം ​വാ​ൾ​സ്. 24 വ​ർ​ഷം ആ​ർ​മി നാ​ഷ​ണ​ൽ ഗാ​ർ​ഡി​ലും പി​ന്നീ​ട് 10 വ​ർ​ഷം യു​എ​സ് കോ​ൺ​ഗ്ര​സി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മു​ൻ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​ണ് ടിം ​വാ​ൾ​സ്.