ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ലെ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച് രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ര്‍. ഇ​ന്ത്യ​യി​ലേ​ക്ക് വ​രി​ക​യാ​ണെ​ന്ന് ഷേ​ഖ് ഹ​സീ​ന പെ​ട്ടെ​ന്ന് അ​റി​യി​ച്ചു. അ​തു​കൊ​ണ്ട് ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ബം​ഗ്ലാ​ദേ​ശി​ലെ സം​ഘ​ര്‍​ഷം നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്. രാ​ജ്യ​ത്തെ സ്ഥി​തി കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട്. സു​ര​ക്ഷാ​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ ഹ​സീ​ന രാ​ജി വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്.

ഇ​തോ​ടെ ത​ത്ക്കാ​ലം ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ന്‍ അ​നു​മ​തി തേ​ടി. വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് ഇ​തെ​ല്ലാം ഉ​ണ്ടാ​യ​ത്. ഹ​സീ​ന​യു​ടെ നീ​ക്ക​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ലും പ്ര​സ്താ​വ​ന ന​ട​ത്തും.