പാ​ല​ക്കാ​ട്: നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി പ​ട്ടാ​മ്പി പാ​ലം ഇ​ന്ന് മു​ത​ല്‍ തു​റ​ന്നു​കൊ​ടു​ക്കും. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് പാ​ലം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ഒ​രു സ​മ​യം ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മാ​ത്രം ക​ട​ത്തി വി​ട​ണ​മെ​ന്നും പാ​ല​ത്തി​ന് മു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യും ഒ​രു​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ​യി​ല്‍ പ​ട്ടാ​മ്പി​പാ​ലം മു​ങ്ങി​പ്പോ​യി​രു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ഴും പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ള്‍ ഒ​ഴു​കി​പ്പോ​യ​തി​നാ​ല്‍ വാ​ഹ​ന ഗ​താ​ഗ​തം നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു. നി​ല​വി​ല്‍ പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ങ്കി​ലും കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച ജി​ല്ല​ക​ളി​ല്‍ ഒ​ന്നാ​ണ് പാ​ല​ക്കാ​ട്. 39 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​ണ് ജി​ല്ല​യി​ല്‍ തു​റ​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്നു.