ല​ക്നോ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം.

15കാ​രി​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. സോ​നു (26) എ​ന്ന വി​വേ​ക് കു​മാ​റാ​ണ് പ്ര​തി​യെ​ന്ന് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ (എ​സ്എ​ച്ച്ഒ) മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ് വി​വേ​ക് കു​മാ​ർ പെ​ൺ​കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ൾ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പീ​ഡ​ന വി​വ​രം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ വീ​ഡി​യോ പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ‍​യാ​ൾ കു​ട്ടി​യെ നി​ര​വ​ധി പ്രാ​വ​ശ്യം പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​മ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ടു​ത്ത ദി​വ​സം വി​വേ​ക് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​ച്ച്ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.