തൃ​ശൂ​ർ: ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ വീ​ണ് ഒ​മ്പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ത​ല​വ​ണി​ക്ക​ര കൊ​ളോ​ട്ടി​ല്‍ രാ​ജേ​ഷി​ന്‍റെയും അ​മൃ​ത​യു​ടെ​യും മ​ക​ള്‍ നീ​ലാ​ദ്രി​നാ​ഥാ​ണ് മ​രി​ച്ച​ത്.

10 ദി​വ​സം മു​മ്പാ​ണ് കു​ട്ടി വെ​ള്ള​ത്തി​ൽ വീ​ണ​ത്. തു‌​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.