ഉരുൾപൊട്ടൽ ; കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രിയെ കണ്ടു
Sunday, August 4, 2024 6:30 PM IST
ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഞായറാഴ്ചയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കേന്ദ്ര സേനകൾ രക്ഷാപ്രവർത്തനത്തിൽ മികച്ച സേവനം നൽകിയെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.