പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ത്താ​ര​യി​ല്‍ 100 അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണ യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ബോ​ണ്‍ ഘ​ട്ടി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. പൂ​നെ​യി​ല്‍​നി​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഇ​വി​ടെ​യെ​ത്തി​യ​താ​ണ് യു​വ​തി.

സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഹോം ​ഗാ​ര്‍​ഡും പ​ര്‍​വ​താ​രോ​ഹ​ക​രും ചേ​ര്‍​ന്നാ​ണ് യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.