ദുരിത മേഖലയിൽ ശരിയായ രീതിയിലാണ് തെരച്ചിൽ പുരോഗമിക്കുന്നതെന്ന് റവന്യു മന്ത്രി
Sunday, August 4, 2024 2:36 PM IST
കൽപ്പറ്റ: വയനാട്ടിൽ തെരച്ചിൽ ശരിയായ രീതിയിലാണു പുരോഗമിക്കുന്നതെന്നു റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. ചെളി നിറഞ്ഞ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും. പുഞ്ചിരിമട്ടത്ത് തെരച്ചിൽ അവസാനഘട്ടത്തിലേക്കു കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഡാവർ ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ തെരച്ചിൽ അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളുവെന്നും അതുവരെ തെരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.
വ്യത്യസ്തമായ റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധന മേഖലയിൽ നടത്തിവരികയാണെന്നും രാജൻ പറഞ്ഞു.