ടെ​ല്‍​അ​വീ​വ്: ഗാ​സ ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​നു നേ​രെ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 15 പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്.

ഷെ​യ്ഖ് റ​ദ്‌​വാ​ന്‍ ഭാ​ഗ​ത്ത് അ​ഭ​യാ​ര്‍​ഥി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന സ്‌​കൂ​ളി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ദ്യ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ തു​ട​ര്‍​ച്ച​യാ​യി സ്‌​ഫോ​ട​നം ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം ഹ​മാ​സി​ന്‍റെ ക​മാ​ന്‍​ഡ് സെ​ന്‍റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്‌​കൂ​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ വാ​ദം.

ശ​നി​യാ​ഴ്ച റ​ഫ​യി​ലെ ഒ​രു വീ​ടി​നു നേ​രെ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. വെ​സ്റ്റ് ബാ​ങ്കി​ൽ ന​ട​ന്ന ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി ഹ​മാ​സി​ന്‍റെ ഒ​രു ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.