കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​ക്കെ​തി​രാ​യ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ സം​വി​ധാ​യ​ക​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ‍​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ൻ​ഫോ‍​പാ‍​ർ​ക്ക് പോലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു പ​ണം കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും . പ​ക​രം താ​ൻ വീ​ടു​ക​ൾ വ​ച്ചു ന​ൽ​കു​മെ​ന്നു​മാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ ‌പോ​സ്റ്റ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി സു​താ​ര്യ​മാ​ണെ​ങ്കി​ലും അ​ത് ചെ​ല​വ​ഴി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​വേ​ച​നാ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി​യ്ക്കാ​ണെ​ന്ന് അ​ഖി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ത‌​ന്‍റെ പാ​ർ​ട്ടി​ക്കാ​രെ മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി മ​നു​ഷ്യ​രാ​യി കാ​ണു​ന്ന​തെ​ന്നും അ​വ​ർ​ക്ക് മാ​ത്രം അ​ദ്ദേ​ഹം ദൈ​വ​മാ​ണെ​ന്നും അ​ഖി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.