ന്യൂ​ഡ​ൽ​ഹി: സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​ൻ പി​താ​വി​നെ കു​ത്തി​ക്കൊ​ന്നു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ന്യൂ ​അ​ശോ​ക് ന​ഗ​റി​ലാ​ണ് സം​ഭ​വം. ഗൗ​തം ഠാ​ക്കൂ​ർ(72) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ മ​ഹേ​ഷ് ഠാ​ക്കൂ​ർ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ല​വി​ൽ താ​മ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട് വി​റ്റ് മൂ​ത്ത് മ​ക​ന് പ​ണം ന​ൽ​കാ​ൻ പി​താ​വ് പ​ദ്ധ​തി​യി​ട്ട​ത് മ​ഹേ​ഷ് ക​ണ്ടെ​ത്തി​യ​താ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം.

ര​ണ്ട് വ​ർ​ഷം മു​മ്പ് പി​താ​വ് കു​റ​ച്ച് സ്വ​ത്ത് വി​ൽ​ക്കു​ക​യും ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് ന്യൂ ​അ​ശോ​ക് ന​ഗ​റി​ൽ ഒ​രു വ​സ്തു വാ​ങ്ങാ​ൻ മൂ​ത്ത​മ​ക​നെ സ​ഹാ​യി​ച്ചെ​ന്നും മ​ഹേ​ഷ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഇ​തേ​തു​ട​ർ​ന്നാ​ണ് പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ഹേ​ഷ് മൊ​ഴി ന​ൽ​കി. വീ​ട്ടി​ൽ എ​ല്ലാ​വ​രും കി​ട​ന്നു​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ കൃ​ത്യം ചെ​യ്ത​ത്. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ത്തി.