കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ള​മ​ശേ​രി വി​ടാ​ക്കു​ഴ കൊ​ട്ട​ക്കാ​ര​ൻ വീ​ട്ടി​ൽ ഷി​ജു ജ​ബ്ബാ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ടാ​ക്കു​ഴ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജ് കൈ​കാ​ര്യം ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ഇ​യാ​ൾ. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ൻ​കൂ​ടി​യാ​ണ് ഷി​ജു ജ​ബ്ബാ​ർ.

സി​പി​എം ക​ള​മ​ശേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗം വി.​എ. സ​ക്കീ​ർ ഹു​സൈ​നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.