കോ​ട്ട​യം: മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി പാ​ല​ക​ര ചി​ത്താ​ന്തി​യേ​ൽ രാ​ജേ​ഷ്(53) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ സ്ഥ​ല​ത്ത് ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് സം​ഘവും പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ലുണ്ടെന്നാണ് വിവരം.

ബാ​റി​ൽ​വ​ച്ചു​ണ്ടാ​യ മ​ർ​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ടു​ത്തു​രു​ത്തി​യി​ലെ ബാ​റി​ൽ വ​ച്ച് രാ​ജേ​ഷി​ന് ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റി​രു​ന്നു.