തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ടി​ന് പു​റ​മെ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ കോ​ഴി​ക്കോ​ട്ടെ വി​ല​ങ്ങാ​ട്ടും വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ളു​ക​ൾ വീ​ടു​ക​ളി​ല്‍ നി​ന്ന് മാ​റി​ത്താ​മ​സി​ച്ച​തു കാ​ര​ണ​മാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മ​ഞ്ഞ​ച്ചീ​ളി മ​ല​യു​ടെ മു​ക​ളി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ചെ​റു​തും വ​ലു​തു​മാ​യി ആ​റോ​ളം ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍ ഉ​ണ്ടാ​യി. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി എ​ത്തി​യ കു​മ്പ​ള​ച്ചോ​ല എ​ല്‍​പി സ്കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​ന്‍ മ​ഞ്ഞ​ച്ചീ​ളി സ്വ​ദേ​ശി ക​ള​ത്തി​ങ്ക​ല്‍ മാ​ത്യു എ​ന്ന മ​ത്താ​യി (62) അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.