കൊ​ച്ചി: വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി മാ​തൃ​ക​യാ​വു​ക​യാ​ണ് കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം. ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​മാ​യ മൂ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഹൗ​സിംഗ് സ​ഹ​ക​ര​ണ സം​ഘം വീ​ട് നി​ർ​മി​ച്ചു ന​ൽ​കും.

ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ അ​ന​സ്, മേ​പ്പാ​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ബി​ന്‍​സി​യ ന​സ്‌​റി​ൻ, കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ശി​ഹാ​ബു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​മാ​യ​ത്.

ഇ​വ​ര്‍ മൂ​ന്നു​പേ​ര്‍​ക്കും പു​തി​യ വീ​ട് വ​യ്ക്കു​ന്ന​തി​ന് വ​യ​നാ​ട് ജി​ല്ല​യി​ല്‍ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം വീ​തം വാ​ങ്ങി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ബി​ജു പ​റ​ഞ്ഞു.