കൊ​ല്ലം: മം​ഗ​ളു​രു -കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ ഇ​ന്ന് സ്പെ​ഷ​ൽ ഫെ​യ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും. ആ​ല​പ്പു​ഴ വ​ഴി​യാ​ണ് സ​ർ​വീ​സ്. 06041 മം​ഗ​ളു​രു കൊ​ച്ചു​വേ​ളി സ്പെ​ഷെ​ൽ ഇ​ന്ന് രാ​ത്രി 7.30 ന് ​മം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഞായറാഴ്ച രാ​വി​ലെ എ​ട്ടി​ന് കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (06042) ഞായറാഴ്ച വൈ​കു​ന്നേ​രം 6.40 ന് ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് തി​ങ്ക​ൾ രാ​വി​ലെ ഏ​ഴി​ന് മം​ഗ​ളു​രു ജം​ഗ്ഷ​നി​ൽ എ​ത്തും. വ​ണ്ടി​ക​ളി​ൽ എ​ട്ട് സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ളും ഏ​ഴ് സെ​ക്ക​ൻ്റ് ക്ലാ​സ് കോ​ച്ചു​ക​ളും ഉ​ണ്ടാ​കും.

കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, ആ​ല​പ്പു​ഴ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.