മോ​സ്കോ: റ​ഷ്യ​ൻ ന​ഗ​ര​മാ​യ നി​സ്നി ടാ​ഗി​ൽ പാ​ർ​പ്പി​ട കെ​ട്ടി​ടം ത​ക​ർ​ന്നു പ​ത്ത് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. 15 പേ​രെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ഞ്ച് നി​ല​യു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച​യായി​രു​ന്നു അ​പ​ക​ടം. ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.