വാ​ഷിം​ഗ​ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള സ്ഥാ​നാ​ർ​ഥി​ത്വം സ്ഥി​രീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പാ​ർ​ട്ടി​യു​ടെ നോ​മി​നി​യാ​കാ​ൻ ക​മ​ല ഹാ​രി​സ് മ​തി​യാ​യ ഡെ​ലി​ഗേ​റ്റു​ക​ളു​ടെ വോ​ട്ടു​ക​ൾ നേ​ടി​യെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് നാ​ഷ​ണ​ൽ ക​മ്മി​റ്റി ചെ​യ​ർ ജെ​യിം ഹാ​രി​സ​ണ്‍ വെ​ള്ളി​യാ​ഴ്ച വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത ആ​ഴ്ച സ്ഥാ​നാ​ർ​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​മ​ല ഹാ​രി​സ് പ​റ​ഞ്ഞു. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച​യോ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​മ​ല ഹാ​രി​സ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് നോ​മി​നി ആ​യ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ക​മ​ല ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​മ​ല ഹാ​രി​സി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ശേ​ഷ​മാ​ണ് ജോ ​ബൈ​ഡ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്.