മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​താ​റ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണ് 21 വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹ​പാ​ഠി അ​റ​സ്റ്റി​ല്‍. കൃ​ഷ്ണ വി​ശ്വ വി​ദ്യാ​ല​യ​ത്തി​ല്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​പ്പം പ​ഠി​ച്ചി​രു​ന്ന ധ്രു​വ് ചി​ക്കാ​ര എ​ന്ന യു​വാ​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​താ​റ​യി​ല്‍ പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ണാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ദി​വ​സം യു​വാ​വ് അ​വി​ടെ എ​ത്തി​യി​രു​ന്ന​താ​യും ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​വും വാ​ഗ്വാ​ദ​വും ഉ​ണ്ടാ​യ​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി.

നേ​ര​ത്തെ​യും ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ര്‍​ക്കി​ട​യി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി. ഫ്‌​ളാറ്റി​ല്‍ വെ​ച്ചു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.