തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച വ​രെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി ചെ​യ്യു​ക​യാ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​നും ജാ​ർ​ഖ​ണ്ഡി​നും മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദ​വും രൂ​പ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും, മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം, തൃ​ശൂ​ർ ജി​ല്ല​യി​ലെ ക​രു​വ​ന്നൂ​ർ (പാ​ല​ക​ട​വ് സ്റ്റേ​ഷ​ൻ), ഗാ​യ​ത്രി (കൊ​ണ്ടാ​ഴി സ്റ്റേ​ഷ​ൻ), കീ​ച്ചേ​രി (കോ​ട്ട​പ്പു​റം സ്റ്റേ​ഷ​ൻ) എ​ന്നീ ന​ദി​ക​ളി​ൽ കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ന​ദി​ക​ളു​ടെ തീ​ര​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

കേ​ര​ള - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ ഇ​ന്നും ശ​നി​യാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.