കൊ​ച്ചി: സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി ദി​വ​സ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ 220 ആ​ക്കി വ​ർ​ധി​പ്പി​ച്ച പു​തി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ സംബന്ധിച്ച് സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ൻ വി​ധി പ​റ​ഞ്ഞ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ 200 പ്ര​വൃ​ത്തി ദി​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ര​വൃ​ത്തി ദി​ന​ങ്ങ​ൾ 220 ആ​ക്കി ഉ​യ​ർ​ത്തി ജൂ​ൺ മൂ​ന്നി​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്. ഇ​തോ​ടെ​യാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.