വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

"ഇ​ന്ത്യ​യി​ലെ കേ​ര​ള സം​സ്ഥാ​ന​ത്തു​ണ്ടാ​യ മാ​ര​ക​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ എ​ല്ലാ​വ​രോ​ടും ജി​ല്ലും ഞാ​നും ഞ​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു'. യു​എ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ൾ ഈ ​ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കൊ​പ്പ​മു​ണ്ട്, പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം ഞ​ങ്ങ​ൾ ദുഃ​ഖി​ക്കു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യും അ​വ​രു​ടെ ധീ​ര​ത​യെ​യും ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഞ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട മു​ണ്ട​ക്കൈ പു​ഞ്ചി​രി​മ​ട്ട​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 289 ആ​യി.

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലു​മാ​യി 240 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. കാ​ണാ​താ​യ​വ​രി​ൽ 29 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ത​ക​ർ​ത്ത മു​ണ്ട​ക്കൈ​യി​ൽ ജീ​വ​നോ​ടെ ആ​രു​മി​ല്ലെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ൽ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ന്യം അ​ട​ക്ക​മു​ള്ള​വ​ർ മൂ​ന്നാം ദി​ന​ത്തെ തെ​ര​ച്ചി​ൽ താ​ൽ​കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും.