തിരുവോണം ബംപർ: ആദ്യ ദിനം തന്നെ ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം
Thursday, August 1, 2024 8:58 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ആദ്യം ദിനം തന്നെ ഏറ്റെടുത്ത് ജനങ്ങൾ. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ 2024ന്റെ (BR 99) ലക്ഷക്കണക്കിനു ടിക്കറ്റുകളാണ് ആദ്യ ദിനം തന്നെ വിറ്റത്.
ഇന്ന് വൈകുന്നേരം നാല് വരെയുള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു.
കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു.