ക​ല്‍​പ്പ​റ്റ: മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സു​ലൂ​രി​ൽ നി​ന്ന് ര​ണ്ട് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തും.

വ​യ​നാ​ട്ടി​ലെ എ​സ്കെ​എം​ജെ സ്കൂ​ളി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഏ​ഴ​ര​യോ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ ഉ​ണ്ടെ​ങ്കി​ലും എ​യ​ർ ലി​ഫ്റ്റിം​ഗ് വ​ഴി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ പ​റ​ഞ്ഞു.

ര​ണ്ട് ക​മ്പ​നി എ​ൻ​ഡി​ആ​ർ​എ​ഫ് ടീം ​കൂ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്തി​നാ​യി എ​ത്തും. പു​ല​ർ​ച്ചെ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. തൃ​ശൂ​ർ മു​ത​ൽ വ​ട​ക്കോ​ട്ടു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തെ പൂ​ർ​ണ​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.