ന്യൂ​ഡ​ൽ​ഹി : മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ൾ​പ്പെ​ട്ട തൊ​ണ്ടി​മു​ത​ല്‍ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ല​ഹ​രി​മ​രു​ന്ന് കേ​സി​ലെ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ അ​ന്ന് ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യ ആ​ന്‍റ​ണി രാ​ജു കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.

കേ​സി​ൽ ആ​ന്‍റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന കേ​സ് ഗു​രു​ത​ര​മാ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു ആ​ന്‍റ​ണി രാ​ജു സ​മ​ര്‍​പ്പി​ച്ച് ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.