തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ, റി​സോ​ർ​ട്ട്, ഹോം​സ്റ്റേ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​ത യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഹോം​സ്റ്റേ​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. എ​ന്നാ​ൽ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. എ​ല്ലാ ഹോം​സ്റ്റേ​ക​ൾ​ക്കും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന ലൈ​സ​ൻ​സും ജി​എ​സ്ടി ര​ജി​സ്‌​ട്രേ​ഷ​നും ഉ​റ​പ്പാ​ക്ക​ണം.

ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. ക്ലീ​ൻ ഡെ​സ്റ്റി​നേ​ഷ​ൻ കാ​മ്പ​യി​ൻ വ്യാ​പി​പ്പി​ക്ക​ണം. വേ​സ്റ്റ് ബി​ന്നു​ക​ൾ ആ​വ​ശ്യ​ത്തി​ന് സ്ഥാ​പി​ക്ക​ണം. അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ നീ​ക്ക​ത്തി​ന് ഹ​രി​ത​ക​ർ​മ്മ​സേ​ന​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ക​ണം. റി​സോ​ട്ടു​ക​ൾ ബോ​ട്ടിം​ഗ് ന​ട​ത്തു​മ്പോ​ൾ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ഉ​ണ്ടാ​ക​ണം. ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ഹൗ​സ്ബോ​ട്ടു​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം.

യാ​ത്രി​ക​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ജ​ലാ​ശ​യ​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലും ആ​വ​ശ്യ​മാ​യ ലൈ​ഫ് ഗാ​ർ​ഡു​ക​ളെ ഉ​റ​പ്പാ​ക്ക​ണം. ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ​യും സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്ക​ണം. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.

റോ​ഡ​രി​കി​ലും കു​റ്റി​ക്കാ​ട്ടി​ലു​മു​ള്ള പ​ര​സ്യ​മാ​യ മ​ദ്യ​പാ​ന​വും വി​ൽ​പ​ന​യും ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം. എ​ക്‌​സൈ​സി​ന്‍റെ ശ്ര​ദ്ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​ക​ണം. ആ​വ​ശ്യ​മാ​യ സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ണ്ടാ​ക​ണം. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​ക​രു​തെ​ന്നും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ൾ, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​റ​പ്പാ​ക്ക​ണം. നി​ല​വി​ലു​ള​ള​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.