കോ​ട്ട​യം: ചു​ങ്കം പാ​ല​ത്തി​ൽ​നി​ന്നും ഒ​രാ​ൾ ആ​റ്റി​ൽ ചാ​ടി. ഇ​യാ​ൾ​ക്കാ​യി അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തി.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ഇ​യാ​ൾ ആ​റ്റി​ൽ ചാ​ട്ടി​യ​ത്. ഇ​യാ​ൾ ആ​റ്റി​ലേ​യ്ക്ക് ചാ​ടാ​ൻ ശ്ര​മി​ക്ക​വേ സ​മീ​പ​ത്തെ ക​ട​ക്കാ​രും യാ​ത്ര​ക്കാ​രും ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തോ​ടെ കോ​ട്ട​യ​ത്തു​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന​യും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്കൂ​ബാ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ‌‌തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.