മും​ബൈ: അ​മേ​രി​ക്ക​ൻ വ​നി​ത​യെ മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​ന​ത്തി​നു​ള്ളി​ൽ മ​ര​ത്തി​ൽ ച​ങ്ങ​ല​കൊ​ണ്ട് ബ​ന്ധി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 50 വ​യ​സു​കാ​രി​യാ​യ സ്ത്രീ​യെ സി​ന്ധു​ദു​ർ​ഗ് ജി​ല്ല​യി​ലെ വ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വ​ന​ത്തി​ൽ​നി​ന്ന് സ്ത്രീ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട​താ​യി സോ​നു​ർ​ലി ഗ്രാ​മ​ത്തി​ലെ ആ​ട്ടി​ട​യ​ൻ പോ​ലീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​മേ​രി​ക്ക​ൻ പാ​സ്‌​പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യും ത​മി​ഴ്‌​നാ​ട് അ​ഡ്ര​സി​ലു​ള്ള ആ​ധാ​ർ കാ​ർ​ഡും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് സ്ത്രീ​യെ വ​ന​ത്തി​ൽ കെ​ട്ടി​യി​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.