കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കു​ട്ടി​ക്ക് കൂ​ടി അ​മി​ബീ​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള നാ​ലു​വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പ​ത്തു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. പോ​ണ്ടി​ച്ചേ​രി​യി​ൽ ന​ട​ത്തി​യ വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഇ​പ്പോ​ൾ വ​ന്ന​ത്.

സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു. കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ കു​ട്ടി ബ​ന്ധു​ക​ൾ​ക്കൊ​പ്പം ര​ണ്ട് കു​ള​ങ്ങ​ളി​ൽ കു​ളി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.