കൊ​ച്ചി: ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ കു​ത്ത​നെ ഇ​ടി​ഞ്ഞ സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​ണ​ർ​ന്നു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 6,340 രൂ​പ​യി​ലും പ​വ​ന് 50,720 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ്‌ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 5,245 രൂ​പ​യാ​ണ്.

ബ​ജ​റ്റി​ല്‍ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​തി​നു പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല വ​ന്‍ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 3560 രൂ​പ​യാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം വ​രെ കു​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച മു​ത​ലാ​ണ് വി​ല ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച 200 രൂ​പ​യാ​ണ് കൂ​ടി​യ​ത്.

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു​മു​ന്പ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ബ​ജ​റ്റി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഇ​റ​ക്കു​മ​തി തീ​രു​വ 10 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് ആ​റു ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ​വ​ന് 2,000 രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. സ്വ​ർ​ണം ഗ്രാ​മി​ന് 250 രൂ​പ​യും പ​വ​ന് 2,000 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്.

മേ​യ് 20ന് 55,120 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ലു​ദി​വ​സ​ത്തി​നി​ടെ പ​വ​ന് ര​ണ്ടാ​യി​രം രൂ​പ കു​റ​ഞ്ഞ​ശേ​ഷം ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ക​ഴി​ഞ്ഞ മാ​സം ഒ​റ്റ​യ​ടി​ക്ക് 1,500 രൂ​പ കു​റ​ഞ്ഞ് 52,500 നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തു​ക​യും പി​ന്നീ​ട് വീ​ണ്ടും 53,000 രൂ​പ ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

പ​വ​ന് 53,000 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് ഈ​മാ​സം ആ​ദ്യം സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വ്യാ​പാ​രം ന​ട​ന്ന​ത്. ആ​റി​ന് 54,120 രൂ​പ​യി​ലെ​ത്തി​യ സ്വ​ർ​ണം മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ർ​ണ​വി​ല പ​ത്തി​ന് 53,680 രൂ​പ​യി​ലേ​ക്കെ​ത്തി. തു​ട​ർ​ന്ന് 12ന് ​വീ​ണ്ടും 54,000 ക​ട​ന്ന സ്വ​ർ​ണ​മാ​ണ് ഒ​രാ​ഴ്ച കൊ​ണ്ട് 51,000 രൂ​പ​യി​ൽ താ​ഴെ​യെ​ത്തി​യ​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വെ​ള്ളി വി​ല​യി​ലും മാ​റ്റ​മി​ല്ല. വെ​ള്ളി ഗ്രാ​മി​ന് 88.90 രൂ​പ​യാ​ണ്. എ​ട്ടു​ഗ്രാം വെ​ള്ളി​ക്ക് 711.20 രൂ​പ​യി​ലും കി​ലോ​യ്ക്ക് 88,900 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.