ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​നെ അ​ജ്ഞാ​ത സം​ഘം ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട്ടി​ൽ പു​തു​ച്ചേ​രി അ​തി​ർ​ത്തി​യി​ൽ ക​ട​ലൂ​രി​ലാ​ണ് സം​ഭ​വം. പ​ള​നി​സ്വാ​മി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​നാ​യ പ​ത്മ​നാ​ഭ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​രു​പാ​പു​ലി​യൂ​ർ സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട പ​ത്മ​നാ​ഭ​ൻ. തി​രു​പാ​പു​ലി​യൂ​രി​ൽ ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​ക കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ബാ​ഗൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ർ ഇ​യാ​ളെ വ​ള​ഞ്ഞ് ആ​ക്ര​മി​ക്കു​കാ​യി​രു​ന്നു. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലേ​ക്ക് അ​ജ്ഞാ​ത​ർ കാ​ർ ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.