ടി20: സഞ്ജു ടീമിൽ; ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
Sunday, July 28, 2024 7:42 PM IST
കൊളംബോ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സഞ്ജു സാംസണ് ടീമിലെത്തി. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു കളിക്കുക.
ശ്രീലങ്കൻ ടീമിലും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ദില്ഷന് മധുഷങ്കയ്ക്ക് പകരം രമേഷ് മെന്ഡിഡ് ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ1-0 മുന്നിലാണ്.
ടീം ഇന്ത്യ: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
ശ്രീലങ്ക: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, കമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, രമേഷ് മെന്‍ഡിസ്, മഹേഷ് തീക്ഷണ, മതീശ പതിരാന, അശിത ഫെര്‍ണാണ്ടോ.