പാ​രീ​സ്: ഒ​ളിമ്പി​ക്‌​സ് ഷൂ​ട്ടി​ങ്ങി​ല്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​രം അ​ര്‍​ജു​ന്‍ ബാ​ബു​ത​യും ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. യോ​ഗ്യ​ത റൗ​ണ്ടി​ല്‍ 630.1 പോ​യി​ന്‍റോ​ടെ ഏ​ഴാ​മ​താ​യാ​ണ് അ​ര്‍​ജു​ന്‍ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

ആ​ദ്യ എ​ട്ടി​ലെ​ത്തു​ന്ന താ​ര​ങ്ങ​ളാ​ണ് ഫൈ​ന​ലി​ലെ​ത്തു​ക. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം 3.30 നാ​ണ് ഫൈ​ന​ൽ മ​ത്സ​രം.

ഇ​ന്ത്യ​ന്‍ താ​രം സ​ന്ദീ​പ് സിം​ഗ് ഇ​തേ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രിച്ചി​രു​ന്നെ​ങ്കി​ലും ഫൈ​ന​ലി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​നാ​യി​ല്ല. 12 ആം ​സ്ഥാ​ന​ത്താ​ണ് സ​ന്ദീ​പ് ഫി​നി​ഷ് ചെ​യ്ത​ത്. 629.3 പോ​യി​ന്‍റാ​ണ് സ​ന്ദീ​പ് നേ​ടി​യ​ത്.